ചേരുവകള്‍
- ഇടിച്ചക്ക -1
- പച്ചമുളക് -3
- തേങ്ങ -അര കപ്പ്
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- ജീരകം -1 നുള്ള്
- വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
- ഉഴുന്നുപ്പരിപ്പ് -20 ഗ്രാം
- കടുക് -1 ടീസ്പൂണ്‍
- വറ്റല്‍മുളക് -2
- കറിവേപ്പില -4 തണ്ട്
- വെളുത്തുള്ളി -4 അല്ലി
ഇടിച്ചക്ക തൊലിചെത്തി ചെറിയ കഷണങ്ങള്‍ ആക്കികഴുകിയെടുക്കുക. പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയുംചേര്‍ത്ത് ചക്ക കഷണങ്ങള്‍ വേവിക്കുക. വെന്തകഷണങ്ങള്തണുക്കുമ്പോള് അരകല്ലില്‍
വെച്ച് ചതച്ചെടുക്കുക.തേങ്ങ,ജീരകം,വെളുത്തുള്ളി,പച്ചമുളക് ഇവയും ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍
കടുകിട്ട് പൊട്ടിക്കുക.കടുക് പൊട്ടുമ്പോള്‍ ഉഴുന്നുപ്പരിപ്പ്,വറ്റല്‍മുളക് മുറിച്ചത്,കറിവേപ്പില ഇവ മൂപ്പിക്കുക.
ഇതിലേയ്ക്ക് ചതച്ചുവെച്ച ചക്കയിട്ട് ഇളക്കി നടുവില്‍ അരപ്പ് വെച്ച് മൂടി വേവിക്കുക.നന്നായി വെന്തുകഴിയുമ്പോള്‍ ഉലര്‍ത്തിയെടുക്കുക.
No comments:
Post a Comment
Please comment..